SignIn
Kerala Kaumudi Online
Friday, 04 October 2024 6.58 AM IST

വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

Increase Font Size Decrease Font Size Print Page
hector

കൊച്ചി: ജൂലായിൽ ഇന്ത്യൻ വിപണിയിൽ വൈദ്യുതി വാഹനങ്ങളുടെ വില്പനയിൽ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉൾപ്പെടെ പ്രധാന കമ്പനികൾക്കെല്ലാം കാര്യമായ വളർച്ച വിപണിയിൽ നേടാനായില്ല.

ടാറ്റ മോട്ടോഴ്സ്

ജൂലായിൽ ടാറ്റ മോട്ടോഴ്സ് 4,775 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ 12.75 ശതമാനം ഇടിവുണ്ടായി. 7.99 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപ വരെ വിലയുള്ള ടിയാഗോ, ടിഗോർ, പഞ്ച്. നെക്സോൺ തുടങ്ങിയ ബ്രാൻഡുകളുണ്ടെങ്കിലും കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്സ് ഇ വാഹന വിപണിയിൽ വലിയ തിരിച്ചടിയാണ് നേരിട്ടത്.

എം.ജി ഹെക്ടർ

കഴിഞ്ഞ മാസം എം. ജി ഹെക്ടർ വൈദ്യുതി കാർ വിപണിയിൽ 1,522 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷത്തേക്കാൾ വില്പനയിൽ 23 ശതമാനം വർദ്ധന ദൃശ്യമായി. 6.99 ലക്ഷം രൂപ മുതൽ 25.44 ലക്ഷം രൂപ വരെ വില വരുന്ന കോമറ്റ്, ഇസഡ്. എസ് തുടങ്ങിയ ബ്രാൻഡുകളാണ് എം. ജി ഹെക്‌ടർ വിപണിയിൽ അവതരിപ്പിക്കുന്നത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

ജൂലായിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ വൈദ്യുതി വാഹന വില്പന 28.5 ശതമാനം ഉയർന്ന് 497 വാഹനങ്ങളായി. 15.5 ലക്ഷം രൂപ മുതൽ 16.69 ലക്ഷം രൂപ വരെ വിലയുള്ള എസ്.യു.വി 400 എന്ന മോഡൽ മാത്രമാണ് മഹീന്ദ്ര വിപണയിൽ അവതരിപ്പിച്ചിട്ടുള്ളത്. കമ്പനിക്ക് ഇന്ത്യൻ ഈ വിപണിയിൽ 6.5 ശതമാനം വിഹിതമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.