SignIn
Kerala Kaumudi Online
Friday, 04 October 2024 8.46 AM IST

കേന്ദ്രമന്ത്രി ജോർജ് കുര്യൻ എതിരില്ലാതെ രാജ്യസഭയിലേക്ക്

Increase Font Size Decrease Font Size Print Page

kurien

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹ മന്ത്രിയുമായ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യസഭാംഗമാകാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്ജോർജ് കുര്യൻ നന്ദി പറഞ്ഞു. മധ്യപ്രദേശിനും കേരളത്തിനുമിടയിലെ ചങ്ങലയായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള മദ്ധ്യപ്രദേശിന്റെ 20 കോടി രൂപ സഹായം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ്. ധനസഹായം നൽകിയ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം നന്ദി രേഖപ്പെടുത്തി. മുഖ്യമന്ത്രി മോഹൻ യാദവ്, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് വി.ഡി. ശർമ്മ തുടങ്ങിയവർ കുര്യനെ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, KURIEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.