വനിതാ ലോകകപ്പ് ടീമിൽ മലയാളികൾ ഇടം പിടിക്കുന്നത് ഇതാദ്യം
മുംബയ്: ഒക്ടോബറിൽ യു.എ.ഇ.യിൽ നടക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇടം പിടിച്ചു. ഇതാദ്യമായാണ് മലയാളി താരങ്ങൾ ലോകകപ്പിനുള്ള വനിതാ ടീമിലെത്തുന്നത്. ഹർമൻപ്രീത് കൗറാണ് ക്യാപടൻ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ആശ ലെഗ് സ്പിന്നറാണ്. വയനാട് സ്വദേശിയായ സജന സജീവൻ ആൾറൗണ്ടറും. അതേസമയം ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആൾറൗണ്ടർ മിന്നുമണിക്ക് ടീമിൽ ഇടം ലഭിച്ചില്ല.
ഒക്ടോബർ നാലിന് പാകിസ്ഥാനെതിരെയാണ് ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം.
ജയ് ഷാ ഐ.സി.സി ചെയർമാൻ - പേജ് 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |