SignIn
Kerala Kaumudi Online
Friday, 04 October 2024 6.03 AM IST

ലോകകപ്പ് ടീമിൽ രണ്ട് മലയാളി മങ്കമാർ

Increase Font Size Decrease Font Size Print Page
cricket

ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആശയും സജനയും

വനിതാ ലോകകപ്പ് ടീമിൽ മലയാളികൾ ഇടം പിടിക്കുന്നത് ഇതാദ്യം

മുംബയ്: ഒക്ടോബറിൽ യു.എ.ഇ.യിൽ നടക്കുന്ന ട്വന്റി-20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികളും. ഹർമൻപ്രീത് കൗർ നയിക്കുന്ന പതിനഞ്ചംഗ ടീമിൽ തിരുവനന്തപുരം സ്വദേശി ആശ ശോഭന (ആശ.എസ്.ജോയ് ), വയനാട് സ്വദേശിയായ സജന സജീവൻ എന്നിവരാണ് ഇടം പിടിച്ചത്. അതേസമയം ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആൾറൗണ്ടർ മിന്നുമണിക്ക് ടീമിൽ ഇടം ലഭിച്ചില്ല. ഇതാദ്യമായാണ് മലയാളി താരങ്ങൾ ലോകകപ്പിനുള്ള വനിതാ ടീമിലെത്തുന്നത്.

30കാരിയായ മാനന്തവാടി സ്വദേശി സജന ഓഫ് സ്പിന്നറും മദ്ധ്യനിര ബാറ്ററുമാണ്. കഴിഞ്ഞ വനിതാ ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.ഈ വർഷം ഏപ്രിലിൽ ബംഗ്ളാദേശിനെതിരെ സിൽഹത്തിൽ നടന്ന പരമ്പരയിലാണ് ട്വന്റി-20 ടീമിൽ അരങ്ങേറിയത്. ഇതുവരെ ഒൻപത് അന്താരാഷ്ട്ര ട്വന്റി-20കളിൽ കളിച്ചു. 33കാരിയായ ആശ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയാണ്. കഴിഞ്ഞ വനിതാ പ്രിമിയർ ലീഗിൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനുവേണ്ടി നടത്തിയ മികച്ച ലെഗ് സ്പിൻ പ്രകടനത്തോടെ ഇന്ത്യൻ ടീമിലെത്തി. ഇതുവരെ മൂന്ന് ട്വന്റി-20കളിലും രണ്ട് ഏകദിനങ്ങളിലും ഇന്ത്യൻ കുപ്പായമണിഞ്ഞു. സജനയ്ക്കൊപ്പം ബംഗ്ളാദേശിനെതിരെ സിൽഹത്തിൽ നടന്ന പരമ്പരയിലാണ് ട്വന്റി-20 ടീമിൽ അരങ്ങേറിയത്.

സ്മൃതി മാന്ഥനയാണ് ടീമിന്റെ വൈസ്‌ ക്യാപ്ടൻ. ഷഫാലി വെർമയ്‌ക്കൊപ്പം സ്മൃതി ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന യസ്തിക ഭാട്യ, ശ്രേയങ്ക പാട്ടീൽ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് പ്ലെയിംഗ് ഇലവനിൽ സെലക്ഷൻ ലഭിക്കുക. മൂന്ന് ട്രാവലിംഗ് റിസർവുകളെയും രണ്ട് നോൺ ട്രാവലിംഗ് റിസർവുകളെയും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ടീം : ഹർമൻപ്രീത് കൗർ (ക്യാപ്ടൻ), സ്മൃതി മാന്ഥന (വൈസ് ക്യാപ്ടൻ), ഷഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), യസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), പൂജ വസ്ത്രകാർ, അരുന്ധതി റെഡ്ഢി, രേണുക സിംഗ്, ദയാലൻ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
ട്രാവലിംഗ് റിസർവ്‌സ്: ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), തനുജ കൻവർ, സൈമ താക്കൂർ.
നോൺ ട്രാവലിംഗ് റിസർവ്‌സ്: രഘ്‌വി ബിസ്റ്റ്, പ്രിയ മിശ്ര.

മിന്നുമണി റെയിൽവേയ്സിലേക്ക്

ഈ ആഭ്യന്തര സീസണിൽ മലയാളി വനിതാ ക്രിക്കറ്റർ മിന്നുമണിറെയിൽവേയ്സിനായി കളിക്കും. ഇന്ത്യൻ ടീമിൽ കളിച്ചതിന് പിന്നാലെ റെയിൽവേയ്സ് മിന്നുമണിക്ക് ജോലി നൽകിയിരുന്നു. ഇതോടെയാണ് കേരളം വിട്ട് റെയിൽവേയ്സിന് കളിക്കാൻ മിന്നു നിർബന്ധിതയായത്. കേരള ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകുകയും ചെയ്തു. ആശയും റെയിൽവേയ്സിനായാണ് കളിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.