വിഴിഞ്ഞം: അനധികൃതമായി ത്സ്യബന്ധനം നടത്തിയ തമിഴ്നാട് ബോട്ട് പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റു. വിഴിഞ്ഞം മറൈൻ എൻഫോഴ്‌സ്മെന്റിലെ ടിജു(30) വിന്റെ കൈയിലെ മൂന്നു വിരലുകൾക്കാണ് പരിക്കേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ ബോട്ട് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് എൻഫോഴ്സ്‌മെന്റിലെ ലൈഫ് ഗാർഡ് ബോട്ടിലേക്ക് ചാടിക്കയറി.തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ സംഘം ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വേഗത്തിൽ ഓടിക്കാൻ ശ്രമിച്ചു. ഇതിനിടെ തമിഴ്നാട് ബോട്ടിനും മറൈൻ എൻഫോഴ്സ്‌മെന്റിന്റെ ബോട്ടിനും ഇടയിൽ ടിജുവിന്റെ വലതുകൈ ഇറുകിപ്പോവുകയായിരുന്നു.പിന്നാലെ തമിഴ്‌നാട് ബോട്ടും ഇതിലെ ആറുതൊഴിലാളികളെയും എൻഫോഴ്‌സ്‌മെന്റ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു. പരിക്കേറ്റ ടിജുവിന് അടിയന്തര ചികിത്സ നൽകി.പിടിയിലായ തമിഴ്‌നാട് ബോട്ടിൽ നിന്നു അനധികൃത ലൈറ്റ് ഫിഷിംഗിന് സൂക്ഷിച്ച 70 വാട്‌സിന്റെ മൂന്നും 50 വാട്സിന്റെ രണ്ടും ലൈറ്റുകളും ഒരു ജനറേറ്ററും കണ്ടെടുത്തു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നിർദ്ദേശാനുസരണം സി.പി.ഒ ടിജുവിനെ കൂടാതെ സി.പി.ഒ അനന്തു,ലൈഫ് ഗാർഡുമാരായ പ്രദീപ്,റോബർട്ട്, മനോഹരൻ, ആംബുലൻസ് ക്യാപ്ടൻ വാൽത്തൂസ് ശബരിയാർ, ക്രൂ സാൽവിൻ എന്നിവരുൾപ്പെട്ട സംഘമാണ് ബോട്ട് പിടികൂടിയത്.
ദൂരപരിധി ലംഘിച്ചു മത്സ്യബന്ധനം: ബോട്ട് പിടിയിൽ
അഞ്ചുതെങ്ങു ഭാഗത്ത് ദൂരപരിധി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ കൊല്ലത്തു നിന്നുള്ള ട്രോളർ ബോട്ട് മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടി. കൊല്ലം സ്വദേശി ലീലകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള കാവ്യ എന്ന ബോട്ടാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |