SignIn
Kerala Kaumudi Online
Sunday, 06 October 2024 6.07 PM IST

മലയാളികൾക്ക് അഭിമാനിക്കാം; കേരളത്തിലുമുണ്ട് തഞ്ചാവൂ‌ർ മോ‌ഡലിൽ ഒരു ദേവീ ക്ഷേത്രം, എവിടെയാണെന്ന് അറിയാമോ?

Increase Font Size Decrease Font Size Print Page
temple

കറുകച്ചാൽ: മധുരമീനാക്ഷി ക്ഷേത്രംപോലെ മനോഹരവും ശില്പഭംഗിയും തലയെടുപ്പും ഒത്തിണങ്ങിയതാണ് കറുകച്ചാൽ ശാന്തിപുരം മാമുണ്ട പരപ്പുകാട് ശ്രീമഹാദേവീക്ഷേത്രം. കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷത്രം കഴിഞ്ഞാൽ അടുത്തസ്ഥാനം പരപ്പുകാട് ദേവീക്ഷേത്രത്തിനാണ്. 83 അടിയാണ് ക്ഷേത്രത്തിന്റെ ഉയരം. തഞ്ചാവൂരിൽനിന്നത്തിയ വിദഗ്ദ്ധസംഘം 15 വർഷംകൊണ്ടാണ് തഞ്ചാവൂർ മോഡലിൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കറുകച്ചാൽ പഞ്ചായത്തിലെ പത്താം വാർഡിൽ മാമുണ്ട എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലക്കൊള്ളുന്നത്.

രണ്ടര ഏക്കറിൽ 10 ശ്രീകോവിലുകളാണുള്ളത്. ദുർഗ്ഗാദേവിയും ശ്രീമഹാദേവനും ഉമാമഹേശ്വരി സങ്കല്പത്തിലുള്ളതാണ് മുഖ്യപ്രതിഷ്ഠ. ഒറ്റക്കല്ലിൽ തീർത്ത പന്ത്രണ്ടേകാൽ അടി ഉയരമുള്ള ശ്രീരാമവിഗ്രഹവും ഏഴേകാൽ അടി ഉയരമുള്ള ഹനുമാൻ വിഗ്രഹവും ഇവിടെയുണ്ട്. ഗണപതി,സരസ്വതീദേവി, മൃത്യുഞ്ജയ രുദ്രൻ, അയ്യപ്പസ്വാമി, സുബ്രഹ്മണ്യൻ, ഗുരു ധന്വന്തരിമൂർത്തി എന്നിവരും ഉപദേവതകളാണ്.

തമിഴ്നാട്ടിലെ കലാഗ്രാമമായ മെെലാടിയിൽ നിന്നാണ് ഈ വിഗ്രഹങ്ങളെല്ലാം എത്തിച്ചത്. പത്ത് ശ്രീകോവിലുകളിലായി 12 മൂർത്തികളുടെ പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. എല്ലാ ദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 8 വരെയുമാണ് ദർശനസമയം.

ഉമാമഹേശ്വര പൂജയും സ്വയംവര മന്ത്രാർച്ചനയും ഇവിടുത്തെ പ്രധാന പൂജകളാണ്. ക്ഷേത്രത്തിനുള്ളിൽ മനോഹരമായ ശിൽപങ്ങളും കൊത്തുപണിക്കളുമുണ്ട്. പലനാടുകളിൽ നിന്നായി നിരവധി ആളുകൾ ദിവസവും ഈ ക്ഷേത്രത്തിൽ സന്ദർശനം നടത്താറുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TEMPLE, PARAPPUKADU DEVI TEMPLE, TAMILSTYLE, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.