പലരും ഭക്ഷണത്തിന്റ രുചികൂടുന്നതിനായി അമിതമായി അവ വേവിക്കാറുണ്ട്. എന്നാൽ അമിതമായി വേവിച്ചാൽ ചില ഭക്ഷണങ്ങൾ മാരക രോഗമായ ക്യാൻസറിന് വരെ കാരണമാകമെന്ന് അധികമാർക്കും അറിയില്ല. ചില ഭക്ഷണങ്ങൾ അമിതമായി വേവിക്കുമ്പോൾ അതിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ വികസിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
അമിതമായി പാകം ചെയ്യുന്ന ഭക്ഷണങ്ങൾ പ്രത്യേകിച്ച് മാംസം, അവയിൽ കാർസിനോജൻ ഉണ്ടാക്കും. ഇത് ക്യാൻസറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. അമിത ചൂടിൽ മാംസം വേവിക്കുമ്പോൾ അവയുടെ ഡിഎൻഎയിൽ മാറ്റം വരുന്നു. ഇതും ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
ഉരുളക്കിഴങ്ങ്
ഉയർന്ന താപനിലയിൽ ഉരുളക്കിഴങ്ങ് വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് അക്രിലമെെഡ് പോലുള്ള ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാക്കും.
റെഡ് മീറ്റ്
റെഡ് മീറ്റ് അമിതമായി വേവിക്കുന്നതും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളെ വികസിപ്പിക്കുന്നു. കൂടാതെ സംസ്കരിച്ച മാംസം അമിതമായി വേവിക്കുന്നതും ക്യാൻസറിന് കാരണമാകും.
ബ്രെഡ്
അമിതമായി ചൂടാക്കുന്ന ബ്രെഡിൽ അക്രിലമെെഡ് ഉത്പാദിപ്പിക്കുന്നു. ഇത് ക്യാൻസറിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ സാധനങ്ങൾ താഴ്ന്ന താപനിലയിൽ വേണം വേവിക്കാൻ.
ഗ്രിൽ ചെയ്ത ഭക്ഷണം
ഉയർന്ന താപനിലയിൽ അധികമായി കോഴിയിറച്ചി വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് വളരെ ദോഷമാണ്. ഇത്തരം ഭക്ഷണ സാധനങ്ങൾ കഴിച്ചാൽ ക്യാൻസറിന്റെ സാദ്ധ്യത വർദ്ധിക്കുന്നു.
( മുകളിൽ പറയുന്ന വിവരങ്ങൾ ചില റിപ്പോർട്ടുകളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ളാണ്. ഇവ പിന്തുടരുന്നതിന് മുൻപ് വിദഗ്ധരുടെ നിർദേശം തേടുക. ഈ വിവരങ്ങൾ കേരളകൗമുദി ഓൺലെെനിന്റെ കണ്ടെത്തലുകളും സ്ഥിരീകരണങ്ങളുമല്ല)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |