SignIn
Kerala Kaumudi Online
Thursday, 05 September 2024 5.52 PM IST

എ.സി റോഡിലെ കുരുക്കിന് വിരാമം, പണ്ടാരക്കളം മേൽപ്പാലം തുറന്നു

Increase Font Size Decrease Font Size Print Page

കുട്ടനാട് : വൈദ്യുതി ടവർ തടസമായതോടെ, നിർമ്മിച്ച് നാളുകൾ പിന്നിട്ടിട്ടും ഗതാഗതത്തിന് ഉപയോഗിക്കാൻ കഴിയാതിരുന്ന എ.സി റോഡിലെ പണ്ടാരക്കളം മേൽപ്പാലം ഇന്നലെ മുതൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. ടവർ മാറ്റി സ്ഥാപിച്ചതിനെത്തുടർന്നാണ് പ്രതിസന്ധി ഒഴിവായത്.

മേല്പാലം തുരന്നു കൊടുക്കാത്തതിനെത്തുടർന്ന് ‌ ഭാഗത്ത് ഗതാഗതതടസം പതിവായിരുന്നു. ഇത് പലപ്പോഴും യാത്രക്കാരും ഡ്രൈവർമാരും തമ്മിൽ വലിയ തർക്കങ്ങൾക്കും വഴിവച്ചിരുന്നു. ഓണാഘോഷത്തിന് റോഡിൽ അനുഭവപ്പെടുന്ന വൻതിരക്ക് കണക്കിലെടുത്ത് മേല്പാലം തുറന്നുകൊടുക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനം എടുത്തതോടെയായിരുന്നു ഇന്നലെത്തെ ഉദ്ഘാടനം.

.

പണ്ടാരക്കുളം മേല്പാലം

625 മീറ്റർ

ടവർ മാറ്റി, ഒഴിവായി പ്രതിസന്ധി

 ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവറുകളിലൊന്ന്

 2022ൽ ആരംഭിച്ച നിർമ്മാണം 2023 അവസാനത്തോടെ പൂർത്തികരിക്കാനായി

 കെ.എസ്.ഇ.ബി ടവർ ലൈൻ തൊട്ടുമുകളിലൂടെ പോകുന്നത് പ്രതിസന്ധിയായി

 ടവർ നിർമ്മിക്കുന്ന സ്ഥലത്ത് ഉടലെടുത്ത ചില പ്രശ്നങ്ങളും കാലതാമസമുണ്ടാക്കി

 എല്ലാം പരിഹരിച്ച് പുതിയ ടവർ മാറ്റി സ്ഥാപിച്ചതോടെ പ്രതിസന്ധി ഒഴിവായി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.