കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുംമുമ്പ് നിലവിലെ സാഹചര്യങ്ങൾകൂടി വിലയിരുത്തി വ്യക്തതയും കൃത്യതയും വരുത്തണമെന്ന് സിനിമ നിർമ്മാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടും. റിപ്പോർട്ടിന്മേൽ സർക്കാർ നിയമപരമായി സ്വീകരിക്കുന്ന നടപടികളെ പിന്തുണയ്കും. റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും വിലയിരുത്തി തയ്യാറാക്കിയ രേഖ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സമർപ്പിക്കും.
അഞ്ചുവർഷം മുമ്പത്തെ സാഹചര്യം പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലെ ചില നിർദ്ദേശങ്ങൾ പ്രായോഗികമല്ല. ചർച്ചചെയ്‌ത് പുന:പരിശോധിക്കണം. തുല്യവേതനം ഉൾപ്പെടെ ചില നിർദ്ദേശങ്ങളും പ്രായോഗികമല്ല. സിനിമാ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന ശുപാർശയിൽ വ്യക്തത വരുത്തണം. ഷൂട്ടിംഗ് ജോലികളിൽ 30ശതമാനം സ്ത്രീസംവരണം പ്രായോഗികമല്ല.
സൈബർ ആക്രമണങ്ങൾ തടയാൻ നിയമം തയ്യാറാക്കണമെന്നും രേഖയിലുണ്ട്. കമ്മിറ്റി ശുപാർശകളിൽ വ്യവസായത്തെ ദോഷകരമായി ബാധിക്കാത്ത പ്രായോഗിക നടപടികൾ ചർച്ചകളിലൂടെ സർക്കാർ സ്വീകരിക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി ബി. രാകേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |