തിരുവനന്തപുരം: ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുതിർന്ന നേതാവ് ഇ.പി ജയരാജൻ പങ്കെടുത്തില്ല. തന്നെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനിച്ച കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അവസാനമായി അദ്ദേഹം പങ്കെടുത്തത്. അതിന് പിറ്റേന്ന് നടന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു.
ഈ മാസം 27 മുതൽ മൂന്നു ദിവസം നീണ്ട് നിൽക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുത്തേക്കും. തന്നെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി ഇ.പി യോഗത്തിൽ ഉന്നയിച്ചേക്കും. അദ്ദേഹത്തിന്റെ ഘടകം കേന്ദ്ര കമ്മറ്റിയായതിനാൽ തന്നെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും അവിടെ റിപ്പോർട്ട് ചെയ്യും. സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ട് മുമ്പ് ബി.ജെ.പി ബാന്ധവമാരോപിച്ച് ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി മാറ്റിയ
വിഷയം അജൻഡയിലുൾപ്പെടുത്തി കമ്മിറ്റി ചർച്ച ചെയ്‌തേക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |