വെള്ളനാട്:വെളിയന്നൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന അദ്ധ്യാപക ദിനാഘോഷ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഹെഡ്മാസ്റ്റർമാരായ ശൈലജ,സുവർണ്ണകുമാരി എന്നിവരെ ആദരിച്ചു.ഹെഡ്മാസ്റ്റർ എസ്.അനിൽകുമാർ,സീനിയർ അദ്ധ്യാപകൻ ടി.സി.ജയദാസ്,അനില,അശ്വതി എന്നിവർ സംസാരിച്ചു.
ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ ഗവ.എൽ.പി എസിലെ അദ്ധ്യാപക ദിനാഘോഷം എസ്.എം.സി ചെയർമാൻ കെ.അശോകൻ ഉദ്ഘാടനം ചെയ്തു.അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായെത്തിയ ഉറിയാക്കോട് വിശ്വദർശിനി ടി.ടി.ഐയിലെ വിദ്യാർത്ഥികൾ അദ്ധ്യാപകരെ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് ജെ.അജയൻ,ഹെഡ്മാസ്റ്റർ ടി.ഐ.മധു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |