കാസർകോട്:ആർ.എസ്.എസും ബി.ജെ.പിയും ആരാണെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിക്കാൻ വരേണ്ടെന്ന് .പാർട്ടി
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഉദുമ എം.എൽ.എയും സി.ഐ.ടി.യു നേതാവുമായിരുന്ന പി. രാഘവന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ നൂറു കണക്കിന് സഖാക്കളെ കൊന്നൊടുക്കിയ ആർ.എസ്.എസുമായി മുഖ്യമന്ത്രി ലിങ്ക് ഉണ്ടാക്കിയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാൻ കണ്ണൂർ ജില്ല ദത്തെടുത്ത പ്രസ്ഥാനമാണ് ആർ.എസ്.എസ്. അതിനെയെല്ലാം അതിജീവിച്ചു തന്നെയാണ് ഈ പാർട്ടി മുന്നോട്ടു പോകുന്നത്.
തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചത് കോൺഗ്രസും യു.ഡി.എഫുമാണ്. 86000 വോട്ട് ചോർത്തി ബി.ജെ.പിയെ ജയിപ്പിക്കാൻ ലിങ്ക് ഉണ്ടാക്കിയ വി.ഡി സതീശൻ തങ്ങളുടെ മേക്കിട്ടു കയറാൻ വരുന്നത് അസംബന്ധമാണ്. 86000 വോട്ട് യു.ഡി.എഫ് നൽകിയത് കൊണ്ടാണ് 74000 വോട്ടിന് സുരേഷ് ഗോപി ജയിച്ചത്. ആടിനെ പട്ടിയാക്കി അവതരിപ്പിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വിദ്യകളൊന്നും രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |