തിരുവനന്തപുരം: 25 കോടിയുടെ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പർ ലോട്ടറി ഇന്നലെ ഒറ്റദിവസം മാത്രം വിറ്റത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകൾ. സംസ്ഥാന ലോട്ടറി ടിക്കറ്റ് വില്പനയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഓണം ബമ്പർ. ഇതുവരെ വില്പന 26 ലക്ഷത്തിലെത്തി. വില്പനയിൽ മുന്നിൽ പാലക്കാട് (അഞ്ച് ലക്ഷം), തിരുവനന്തപുരം (മൂന്നര), തൃശൂർ (മൂന്നു ലക്ഷം) ജില്ലകളാണ്. 500 രൂപയാണ് ടിക്കറ്റ് വില. ആകെ 5,34,670 സമ്മാനങ്ങളാണ് ബമ്പർ നറുക്കെടുപ്പിൽ ഉറപ്പാക്കുന്നത്. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞവർഷം ഓണം ബമ്പറിന്റെ വില്പന. ഇക്കുറി 90 ലക്ഷം ടിക്കറ്റുകൾ വിറ്റുപോകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |