രണ്ട് വനിതകൾ ഉൾപ്പെടെ നാല് സഞ്ചാരികൾ
കെന്നഡി സ്പേസ് സെന്റർ:ചരിത്രത്തിലാദ്യമായി സിവിലിയൻമാരെ ബഹിരാകാശ നടത്തയ്‌ക്ക് അയയ്‌ക്കുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം വിക്ഷേപിച്ചു.
പൊളാരിസ് ഡോൺ എന്ന ദൗത്യം ജയേഡ് ഐസക്മാൻ ( 41) എന്ന കോടീശ്വരന്റെ ആശയമാണ്. ബഹിരാകാശ സഞ്ചാരിയായ ഐസക്മാനെ കൂടാതെ മുൻ യു. എസ് പൈലറ്റ് സ്കോട്ട് പൊട്ടീറ്റ് ( 50), സ്പേസ് എക്സ് ജീവനക്കാരികളും എൻജിനീയർമാരുമായ സാറാ ഗില്ലിസ് (30),അന്ന മേനോൻ ( 38) എന്നിവരാണ് യാത്രികർ. ഇന്ത്യൻ - യുക്രേനിയൻ വംശജനായ അനിൽ മേനോന്റെ ഭാര്യയാണ് അന്ന മേനോൻ.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്.
അഞ്ച് ദിവസത്തെ ദൗത്യമാണ്. മൂന്നാം ദിവസമാണ് ബഹിരാകാശ നടത്തം.
പ്രത്യേകതകൾ
സ്വകാര്യ വ്യക്തികളുടെ ആദ്യ ബഹിരാകാശ നടത്തം
സൗരവാത കണങ്ങൾ നിറഞ്ഞ വാൻ അലൻ റേഡിയേഷൻ ബെൽറ്റിലേക്കുള്ള ആദ്യ ദൗത്യം
ക്രൂ ഡ്രാഗൺ എത്തുന്ന ഏറ്റവും വലിയ ഭ്രമണപഥം ( 700 - 1400 കിലോമീറ്റർ)
റെക്കാഡ് 1966ൽ നാസയുടെ ജമിനി 11പേടകം എത്തിയ 1373 കിലോമീറ്റർ
ബഹിരാകാശത്ത് വനിതകൾ എത്തുന്ന ഏറ്റവും വലിയ ദൂരം
സ്പേസ് വാക്ക്
700 കിലോമീറ്റർ ഭ്രമണപഥത്തിൽ
ഗില്ലിസും ഐസക്മാനും വെവ്വേറെ പുറത്തിറങ്ങും
ഇരുവരും 20 മിനിറ്റ് വീതം പുറത്ത്.
പഠനങ്ങൾ
ബഹിരാകാശ റേഡിയേഷൻ ശരീരത്തെ എങ്ങനെ ബാധിക്കും
സ്പേസ് എക്സിന്റെ ഇന്റർനെറ്റ് ഉപഗ്രഹ ശൃംഖലയായ സ്റ്റാർ ലിങ്കിന്റെ ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റം പരീക്ഷിക്കും
30 ശാസ്‌ത്രീയ പരീക്ഷണങ്ങൾ
പുതിയ സ്പേസ് സ്യൂട്ട്
അത്യുഗ്രമായ ചൂടിനെ ചെറുക്കും.
ത്രീഡി പ്രിന്റ് ചെയ്ത ഹെൽമറ്റ്
സൂക്ഷ്‌മ ഉൽക്കകളെ ചെറുക്കുന്ന വൈസർ
വൈസറിൽ ഓക്സിജനും താപനിലയും നിരീക്ഷിക്കാം
താപം പ്രതിരോധിക്കുന്ന ബൂട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |