തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ശക്തമായ നയങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹേമകമ്മിറ്റി രൂപീകരിച്ചത് എൽ.ഡി.എഫ് സർക്കാർ ആയതുകൊണ്ട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങൾ റിപ്പോർട്ട് മാതൃകയാക്കുന്നു. റിപ്പോർട്ടിന്മേലുള്ള നയപരമായ പരിശോധനകൾ തുടർന്നു വരുന്നു. കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ പബ്ലിക് സർവീസ് കമ്മിഷനുകൾക്ക് മാതൃകയാണ് കേരള പി.എസ്.സി. കഴിഞ്ഞ വർഷം രാജ്യത്തു നടന്ന പി.എസ്.സി നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിലാണ്. 2016 മേയ് മുതൽ 2024 ആഗസ്റ്റു വരെ 2,57,000 നിയമനങ്ങളാണ് പി.എസ്.സി വഴി നടത്തിയത്. അഴിമതി, ക്രമക്കേട് തുടങ്ങിയവ ആരോപിക്കാൻപോലും കഴിയാത്ത രീതിയിൽ കാര്യങ്ങൾ സുതാര്യമായാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. സർവീസിൽ നിന്ന് വിരമിച്ച യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബി.ജയകുമാർ, സെക്രട്ടേറിയറ്റംഗം സി.വി. മനോജ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ബാലചന്ദ്രൻ പിള്ള, ബി.സുരേഷ്, കെ.ജി. ഉണ്ണികൃഷ്ണൻ എന്നിവർക്ക് യാത്രഅയപ്പ് നൽകി.
ഭാരവാഹികൾ
യൂണിയൻ ഭാരവാഹികളായി സെബാസ്റ്റ്യൻ.കെ (പ്രസിഡന്റ് ), ബി. ബിജു (ജനറൽ സെക്രട്ടറി), ഷിബു എ.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
അറസ്റ്റ് ഭീഷണിയിൽ
വീണേനെ: ജെറി
വിഷ്ണു ദാമോദർ
കൊച്ചി: വലിയൊരു തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ടെങ്കിലും സംവിധായകൻ ജെറി അമൽദേവിന് ഇപ്പോഴും നെഞ്ചിടിപ്പ്. അത്രത്തോളം ഭീതിയാണ് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന വ്യാജേന ഉത്തരേന്ത്യൻ സൈബർതട്ടിപ്പ് സംഘം സമ്മാനിച്ചത്.
കള്ളപ്പണ ഇടപാട് ആരോപിച്ചായിരുന്നു വ്യാജ 'വെർച്വൽ അറസ്റ്റ് " ഭീഷണി. പണം കൈമാറാൻ തയ്യാറായി എത്തിയ ജെറിയെ ബാങ്ക് മാനേജരും എസ്.ഐയും സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ജെറി സംഭവത്തെക്കുറിച്ച് പറയുന്നു: ''സത്യമേവ ജയതേ" എന്നെഴുതിയ ചിത്രമുള്ള വാട്സ്ആപ്പിൽ നിന്നാണ് വിളി വന്നത്. സി.ബി.ഐ മുംബയ് യൂണിറ്റിലെ ഇൻസ്പെക്ടർ റിനോയ് ചൗധരിയെന്നാണ് പേരുപറഞ്ഞത്. നരേഷ് ഗോയൽ അറസ്റ്റിലായ ജെറ്റ് എയർവേയ്സ് കേസ് അന്വേഷണത്തിനിടെ തന്റെ അക്കൗണ്ട് കണ്ടെന്നും ഗോയൽ അതിലേക്ക് രണ്ടരക്കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും അറിയിച്ചു. ഇല്ലെന്ന് പറഞ്ഞെങ്കിലും അവർ ഉറച്ചുനിന്നു. രണ്ടരക്കോടി എവിടേക്കാണ് മാറ്റിയതെന്ന് ചോദിച്ചു.
ഗോയലുമായി ബന്ധമില്ലെന്ന് പറഞ്ഞതോടെ അവർ അടവ് മാറ്റി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസാണെന്നും പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു. പറഞ്ഞാൽ വെർച്വൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഭീഷണിയുമായി. ഒടുവിൽ 2.7 ലക്ഷം രൂപ നൽകിയാൽ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് വാക്കുനൽകി. തുടർന്നാണ് പണം കൈമാറാൻ ബാങ്കിലേക്ക് പോയത്.
''ബാങ്ക് മാനേജരും എസ്.ഐയും ഇടപെട്ടില്ലായിരുന്നെങ്കിൽ പണം കൈമാറുമായിരുന്നു. ഇരുവർക്കും നന്ദി""
- ജെറി അമൽദേവ്
അഭിനന്ദനം
ജെറി അമൽദേവിനെ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തിയ ഫെഡറൽബാങ്ക് പച്ചാളം ബ്രാഞ്ച് മാനേജർ എസ്. സജിനമോളെയും എറണാകുളം സെൻട്രൽ എസ്.ഐ അനൂപ് ചാക്കോയെയും ഒരുപാടുപേർ അഭിനന്ദിച്ചു. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം വിളിച്ച് അഭിനന്ദിച്ചതായി സജിനമോൾ പറഞ്ഞു. സൈബർ തട്ടിപ്പ് ശ്രമം ബാങ്ക് മാനേജർ പൊളിച്ചത് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |