മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് സെപ്തംബർ 27ന് തിയേറ്ററിൽ. പുുതുമുഖം റിയ ഷിബു ആണ് നായിക. ബേസിൽ ജോസഫ്,നമിത പ്രമോദ് , ഗുരു സോമസുന്ദരം, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ - അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി, എയ്ഞ്ചലിന മേരി ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്നു. വിതരണം സെഞ്ച്വറി ഫിലിംസ്.
തെക്ക് വടക്ക്
വിനായകൻ , സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് സെപ്തംബർ 27ന് തിയേറ്രറിൽ.കോട്ടയം രമേഷ്,മെറിൻ ജോസ്, മെൽവിൻ ജി. ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്നേഹ ശീതൾ, ബാലൻ പാറക്കൽ, മഞ്ജുശ്രീ , ജയിംസ് പാറക്കൽ എന്നിവരാണ് മറ്റ് താരങ്ങൾ. രചന എസ്. ഹരീഷ്.അഞ്ജനാ വാർസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, വി.എ. ശ്രീകുമാർ മേനോനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |