കൊല്ലം : അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. കാർഡിയോളജി ഒ.പി വിഭാഗത്തിൽ നടത്തിയ ചടങ്ങിൽ ചീഫ് ഗസ്റ്റ് അസീസിയ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.അനസ് അസീസ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോക്ടർമാരായ ഡോ.അജയകുമാർ ( ന്യൂറോളജി വിഭാഗം), ഡോ.ലാലി ( ഇ.എൻ.ടി വിഭാഗം ), ഡോ.റോബർട്ട് മാത്യു ( ന്യൂറോ മെഡിസിൻ വിഭാഗം ), ഡോ.അഞ്ചു കൃഷ്ണൻ ( ഗ്യാസ്‌ട്രോളജി വിഭാഗം ) എന്നിവരുടെ സാന്നിധ്യത്തിൽ ചീഫ് നഴ്‌സിംഗ് ഓഫീസർ ഹെലൻ ബി.ആർ.സി സ്വാഗതം പറഞ്ഞു. ഡോ.സുനിത വിശ്വനാഥൻ, ഡോ.കെ.രമേഷ്,ഡോ.നിഷാന്ത് സാഗർ എന്നിവർ ബോധവത്‌കരണ ക്ലാസ് നടത്തി. സൗജന്യമായി ബ്ലഡ് ഷുഗർ, ഇ.സി.ജി, ടി.എം.ടി , എക്കോ ടെസ്റ്റ് എന്നിവയും ആധുനിക സജീകരണങ്ങളോട് കൂടിയ കാത്ത്ലാബ് സേവനം, ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവക്ക് ഇളവുകളോട് കൂടിയ പാക്കേജ് സൗകര്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |