ചാലക്കുടി: 1.80 ലക്ഷം പേർക്ക് പട്ടയം നൽകിക്കൊണ്ട് രണ്ടാം പിണറായി സർക്കാർ കേരളത്തിൽ പുതിയ ചരിത്രം രചിച്ചെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ചാലക്കുടി ടൗൺഹാളിൽ നടന്ന ചാലക്കുടി കൊടുങ്ങല്ലൂർ താലൂക്ക് തല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഭൂരഹിതരായ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പരോഗമിക്കുന്നുണ്ട്. വനഭൂമിക്ക് പട്ടയം നൽകുന്ന ദൗത്യം കേന്ദ്രസർക്കാരിന്റെ നിബന്ധനകളിൽ കുടുങ്ങിയാണ് വൈകിയത്. പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ നവംബർ മദ്ധ്യത്തോടെ വനഭൂമി പട്ടയം വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എ. ഇ.ടി. ടൈസൺ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, നഗരസഭാ ചെയർമാൻമാരായ എബി ജോർജ്, ടി.കെ. ഗീത, വേണു കണ്ടരുമഠത്തിൽ, എം.ആർ.രഞ്ജിത്ത്, മായാ ശിവദാസ്, പ്രിൻസി ഫ്രാൻസിസ്, അമ്പിളി സോമൻ,എം.സി. റെജിൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |