ഹരിപ്പാട്: സി.പി.എം മുതുകുളം ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന അഖില കേരള വടംവലി മത്സരം സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ചന്ദ്രബാബു അദ്ധ്യക്ഷനായി. എൽ.സി.സെക്രട്ടറി കെ.എസ്.ഷാനി, സുസ്മിത ദിലീപ്, എസ്.സന്തോഷ്, ബി.അനിൽകുമാർ, എച്ച്.നൗഷാദ്, കെ.സുരേഷ്, എം.മനോജ്, എസ്.ബിജു എന്നിവർ സംസാരിച്ചു. വടംവലി മത്സരത്തിൽ അടൂർ പെരിങ്ങിനാട് ബ്രദേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കായംകുളം ടൗൺ ടീമിനും ചെങ്ങന്നൂർ ഇടനാട് തുഷാരയ്ക്കുമാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. വിജയികൾക്ക് സി.പി.എം മുതുകുളം ലോക്കൽ കമ്മറ്റിയംഗം കെ.വാമദേവൻ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |