ഐ.എസ്.എൽ : കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില
ഗുവാഹത്തി: ഐ.എസ്.എല്ലിൽ സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇരുടീമും ഓരോഗോൾ വീതം നേടി. അലാഡിൻ അജാരെ നേടിയ ഗോളിലൂടെ ലീഡെഡുത്ത നോർത്ത് ഈസ്റ്റിനെ നോഹസദൂയി നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിടിക്കുകയായിരുന്നു. 82-ാം മിനിട്ടിൽ അഷീർ അക്തർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതിനാൽ പത്ത് പേരായിചുരുങ്ങിയെങ്കിലും അത് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല.നോർത്ത് ഈസ്റ്റ് താരങ്ങളുടെ മികച്ച പ്രതിരോധവും എടുത്തുപറയേണ്ടതായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്‌ടൻ അഡ്രിയാൻ ലൂണ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ മത്സരം കൂടിയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരാനായാണ് ലൂണ വന്നത്. 3 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ബ്ലാസ്‌റ്റേഴ്സ് നാലാമതും നോർത്ത് ഈസ്റ്റ് അഞ്ചാമതുമാണ്,
ഡ്യൂറാൻഡ് കപ്പ് നേടിയ ശേഷം സ്വന്തം മൈതാനത്ത് ആദ്യമായി മത്സരത്തിനിറങ്ങിയ നോർത്ത് ഈസ്റ്റിന് പിന്തുണയുമായി നിരവധി ആരാധകർ ഇന്നലെ ഗാലറിയിലുണ്ടായിരുന്നു.
സീസണിലെ ആദ്യ ഹോം മത്സരത്തിൽ തുടക്കം മുതൽ തന്നെ നോർത്ത് ഈസ്റ്റ് താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോൾ മുഖത്തേയ്ക്ക് ഇരച്ചെത്തി. ഡഫൻഡർ പ്രീതം കോട്ടാലിന്റെ ജാഗ്രതയാണ് ആദ്യനിമിഷങ്ങളിൽ മഞ്ഞപ്പടയ്ക്ക് രക്ഷയായത്. ആദ്യ 15 മിനിട്ടിൽ നോഹ സദൂയിയുടെ ഷോട്ട് നോർത്ത് ഈസ്റ്റ് ഗോളി ഗുർമീത് തട്ടിക്കളഞ്ഞതൊഴിച്ചാൽ മറ്റ് നീക്കമൊന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായില്ല. എന്നാൽ തുടർന്ന് നോഹയുടെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സും ആക്രമണം തുടങ്ങി. മറുവശത്ത് മലയാളി താരം ജിതിനും അജാരെയുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഗോൾ രഹിതമായആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിൽ തുടക്കത്തിലെ ജിമെനസിന് പകരം പെപ്രയെ ബ്ലാസ്റ്റേഴ്സ്‌കളത്തിലിറക്കി. പിന്നാലെ രാഹുലിന്റെ തകർപ്പൻ ഷോട്ട്ഗുർമീത് തട്ടിക്കളഞ്ഞു.
കൈവിട്ട് സച്ചിൻ
58-ാം മിനിട്ടിൽ അജാരെ ഫ്രീകിക്കിൽ നിന്ന് ആതിഥേയരെ മുന്നിലെത്തിച്ചു. താരത്തിന്റെ നിലം പറ്റെയുള്ല ഷോട്ട് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിനിടയിലൂടെ സച്ചൻ സുരേഷിന്റെ കൈകളിലേക്കാണെത്തിയത്. എന്നാൽ പന്ത് സച്ചിന്റെ കൈയിൽ നിന്ന് വഴുതി ഗോൾ വരകടന്നു.
സദൂയി ഇഫക്‌ട്
66-ാം മിനിട്ടിൽ സദൂയി ബ്ലാസ്റ്റേഴ്‌സന് സമനില സമ്മാനിച്ചു. പകരക്കാരനായെത്തിയ ഐമൻ നൽകിയ പാസ് ബോക്സിന് തൊട്ടുപുറത്ത് നിന്ന് മനോഹരമായ ഷോട്ടിലൂടെ നോഹ വലയ്ക്കകത്താക്കി. 72-ാം മിനിട്ടിൽ ഗ്വിലർമോ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഹെഡ്ഡ് ചെയ്ത് പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 78-ാം മിനിട്ടിൽലൂണയിറങ്ങി. പിന്നാലെ സദൂയിയെ ഫൗൾ ചെയ്തതിന് അഷീർ ചുവപ്പ് കണ്ടു. പിന്നീട് ലീഡിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും വലകുലുങ്ങിയില്ല. അവസാന നിമിഷങ്ങളിൽ ഐമൻ രണ്ട് സുവർണാവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.
മഴയില്ലാഞ്ഞിട്ടും പൂർണമായും ഈർപ്പം കളയാനാകാത്തതിനാൽ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലെ ഡ്രെയിനേജ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കെതിരെ വൻതോതിൽ വിമർശനം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |