കൊച്ചി: വെള്ളി മെഡലെങ്കിലും അച്ഛനുള്ളതാണിത്. അച്ഛന്റെ പാത പിന്തുടർന്ന മകന്റെ സമ്മാനം. അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ സന്തോഷം ഇരട്ടിച്ചേനെ....
സന്തോഷവും സങ്കടവും ഈറനണിയിച്ച കണ്ണുകളോടെ മാധവൻ പറഞ്ഞു. സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിലാണ് കോതമംഗലം മാർ ബേസിൽ സ്കൂളിലെ മാധവ് ഇ.കെ. വെള്ളി നേടിയത്. സഹപാഠിയായ ശിവദേവ് രാജീവ് സ്വർണം നേടി. 4.40 മീറ്റർ ഉയരം താണ്ടിയാണ് മാധവിന്റെ നേട്ടം.
കൊവിഡ് ബാധിച്ച് 2020ൽ മാധവിന്റെ അച്ഛൻ കൃഷ്ണകുമാർ മരിച്ചു. ഓട്ടോഡ്രൈവറായിരുന്നു. പണ്ട് സ്കൂൾ, കോളേജ് തലത്തിൽ പോൾവോൾട്ട് മത്സരങ്ങളിൽ കൃഷ്ണകുമാർ പങ്കെടുക്കുമായിരുന്നു. അന്ന് മുള കൊണ്ടുള്ള പോളുപയോഗിച്ചാണ് ചാടിയിരുന്നത്. സാമ്പത്തിക പരിമിതികൾ മൂലം കായിക രംഗം വിടേണ്ടി വന്ന കൃഷ്ണകുമാർ മകൻ മാധവിനെ പോൾ വോൾട്ട് പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മകൻ നല്ലൊരു പോൾവാൾട്ടറായി കാണുന്നതിന് മുമ്പേ വിധി കൊവിഡിന്റെ രൂപത്തിൽ കൃഷ്ണകുമാറിന്റെ ജീവനെടുത്തു. തമ്മനം സ്വദേശിയാണ് മാധവ്.അദ്ധ്യാപികയായ കവിതയാണ് മാതാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |