പരീക്ഷ ഫലം
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ എം.എസ്സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ എൻ.ജി.എസ്. ഡാറ്റാ അനലിറ്റിക്സ്,എം.എസ്സി. കമ്പ്യൂട്ടേഷണൽ ബയോളജി സ്പെഷ്യലൈസേഷൻ ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട്
അഡ്മിഷൻ
കാര്യവട്ടം ക്യാമ്പസിലുള്ള എഡ്യൂക്കേഷൻ പഠനവകുപ്പിൽ എം.എഡ്. കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 21ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും.
നവംബർ 28 മുതൽ നടത്തുന്ന ബാച്ചിലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (വിദൂരവിദ്യാഭ്യാസം) കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തുന്ന ബി.എ./ബി.കോം./ബി.എസ്സി. കമ്പ്യൂട്ടർ സയൻസ്/ബി.എസ്സി. മാത്തമാറ്റിക്സ്/ബി.ബി.എ./ബി.സി.എ. (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ ഒന്നും,രണ്ടും സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒക്ടോബർ 10 മുതൽ 18 വരെ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു.
ഒക്ടോബർ 14 മുതൽ 16 വരെ നടത്താനിരുന്ന നാലാം സെമസ്റ്റർ,10ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്),പരീക്ഷയുടെ പ്രാക്ടിക്കൽ യഥാക്രമം 22 മുതൽ 24 വരെയും 29ലേക്കും മാറ്റി.
ഒക്ടോബർ 15 മുതൽ 18 വരെ നടത്താനിരുന്ന ബി കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷകൾ 25,26,28,29,30 തീയതികളിലേക്ക് മാറ്റി.
രണ്ടാം സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ 30 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 29 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഒക്ടോബർ 10ന് ലാ അക്കാഡമി ലാ കോളേജിൽ വച്ച് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബികോം./ബി.ബി.എ. എൽ.എൽ.ബി. വൈവവോസി പരീക്ഷ 22ന് നടത്തും.
30ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.ടെക്. 2008 സ്കീം - അവസാന സെമസ്റ്റർ മേഴ്സി ചാൻസ്, ആഗസ്റ്റ് 2024 പരീക്ഷയുടെ പ്രബന്ധ സമർപ്പണത്തിനുള്ള അവസാന തീയതി ഡിസംബർ 16ആണ്.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ,ബി.എസ്സി,ബികോം,ബി.ബി.എ,ബി.സി.എ,ബി.പി.എ,ബി.എം.എസ്, ബി.എസ്.ഡബ്ല്യു,ബി.വോക് എന്നീ സി.ബി.സി.എസ്.എസ്.പരീക്ഷകൾക്ക് പിഴകൂടാതെ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം),മേയ് 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 21 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
എം.ജി സർവകലാശാല
വൈവ വോസി
ആറാം സെമസ്റ്റർ ബി.ബി.എ സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷനുകൾ ഇംപ്രൂവ്മെന്റും മേഴ്സി ചാൻസും ഒക്ടോബർ 2022) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷൻ വൈവാ വോസി പരീക്ഷകൾ 21ന് മട്ടാഞ്ചേരി എസ്.ആർ.ബി.സി ഗുജറാത്തി ഗവ.കോളജിൽ നടക്കും.
അപേക്ഷ
ക്ഷണിച്ചു
സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപതിയിൽ ഡിപ്ലോമ ഇൻ യോഗ ആൻഡ് നാച്ചുറൽ ലിവിംഗ്,പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ യോഗ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ,ഓൺലൈൻ ക്ലാസുകളുണ്ടാകും. നവംബർ 15 വരെ അപേക്ഷ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |