തുറവൂർ: ഓൺലൈൻ ആപ്പിന്റെ പേരിൽ സ്ഥിരവരുമാനം വാഗ്ദാനം ചെയ്ത് വൻതുക തട്ടിയെന്ന് പരാതി. തുറവൂർ പഞ്ചായത്തിലെ നിരവധി പേർ കുത്തിയതോട് പൊലീസിൽ പരാതി നൽകി. എ.എസ് ഒ എന്ന പേരിലുള്ള ആപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ 3 പദ്ധതികളിലൂടെ പ്രതിദിനം നിശ്ചിത വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. തുറവൂർ വളമംഗലം പുത്തൻ പുരയ്ക്കൽ ടെൽസ്റ്ററുടെ ഭാര്യ ജെൻസിക്കെതിരെയാണ് 83 പേർ പരാതി നൽകിയത്. മുൻകൂറായി പണം അടച്ച് ആപ്പിൽ പ്രവേശിക്കുമ്പോൾ പണം ലഭിക്കുമെന്ന് വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |