ഷാര്‍ജ: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുമായി യുഎഇയിലെ വിമാനത്താവളം. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ 44 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. യുഎഇയിലെ ഷാര്‍ജ വിമാനത്താവളത്തിനാണ ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 2023ലെ ഇതേക്കാലയളവിനെ അപേക്ഷിച്ച് പത്ത് ശതമാനം വര്‍ദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 35 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഷാര്‍ജയില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ജൂലായ് - സെപ്റ്റംബര്‍ കാലയളവില്‍ 27,758 സര്‍വീസുകളാണ് ഷാര്‍ജയില്‍ നിന്ന് ഓപ്പറേറ്റ് ചെയ്തിരിക്കുന്നത്. സര്‍വീസുകളുടെ എണ്ണം ഉയര്‍ന്നതോടെ മൊത്തം യാത്രക്കാരുടെ എണ്ണവും അതിന് ആനുപാതികമായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 6.7 ശതമാനം വളര്‍ച്ചയാണ് മൊത്തം യാത്രക്കാരുടെ എണ്ണത്തിലുള്ളത്.
ചരക്കുനീക്കത്തിലും റെക്കോഡ് വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 46,284 ടണ്‍ കാര്‍ഗോ ഈ മൂന്ന് മാസത്തെ കാലയളവില്‍ ഷാര്‍ജ വിമാനത്താവളത്തില്‍ കൈകാര്യംചെയ്തു. 32 ശതമാനത്തിന്റെ വര്‍ധനയാണ് കാര്‍ഗോ സേവനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. വിനോദസഞ്ചാരം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ മേഖല വളര്‍ച്ച നേടുന്ന സാഹചര്യത്തിലാണ് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണവും കൂടിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |