മാഹി: പുതുച്ചേരി കലാ- സാംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ 9, 10, 11 തീയതികളിൽ മാഹിയിൽ 'മയ്യഴി ഉത്സവ് 2024" കലോത്സവം സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എയും റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻകുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാഹി ജെ.എൻ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് ദിവസങ്ങളിലും, ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌കൂളിൽ ആദ്യ രണ്ടു ദിവസങ്ങളിലും കലാമേള അരങ്ങേറും.
മാഹിയിലെ ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് പുഴയോര നടപ്പാതയിൽ ജല ഛായ/ ഓയിൽ / അക്രിലിക്/ മ്യൂറൽ വിഭാഗങ്ങളിലായി ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ഇതേ ദിവസങ്ങളിൽ കലാസാംസ്‌ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ തഞ്ചാവൂർ പെയിന്റിംഗ് സിന്റെ ശിൽപ്പശാലയും നടക്കും.
മയ്യഴി ഉത്സവിന്റെ ഉദ്ഘാടനം 9ന് വൈകിട്ട് 7 മണിക്ക് മാഹി ജെ.എൻ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയിൽ പുതുച്ചേരി കലാസാംസ്‌ക്കാരിക മന്ത്രി പി.ആർ.എൻ. തിരു മുരുകൻ നിർവ്വഹിക്കും. ചലച്ചിത്ര നടി രചനാ നാരായണൻകുട്ടിയുടെ നൃത്തരാവ് അരങ്ങേറും. വിദ്യാർത്ഥികൾക്കായി പ്രസംഗ / ചിത്രരചനാ മത്സരവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |