തൃശൂർ : നെടുപുഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ നെടുപുഴ സ്വദേശിയായ കൊമ്പൻ ലൈനിൽ ചെമ്പൂരി വീട്ടിൽ സുബി എന്നു വിളിക്കുന്ന അരുൺ (32), കോടന്നൂർ ചാക്യാർക്കടവ് സ്വദേശിയായ മേച്ചേരി വീട്ടിൽ അജിത്ത് (40) എന്നിവരെ നെടുപുഴ പൊലീസും എ.സി.പി: സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. നെടുപുഴ ക്രിസ്ത്യൻ പളളിക്ക് സമീപം വച്ച് പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നെടുപുഴ സ്വദേശിയെ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |