കൊരട്ടി: ജെ.ടി.എസ് ജംഗ്ഷനിലെ റെസ്‌റ്റോറന്റിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമായി മർദ്ദനമേറ്റു. അതീവ ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവർ വാപറമ്പ് സ്വദേശി അജിയെ(52) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് റെസ്റ്റോറന്റ് ഉടമയടക്കം മൂന്നാളുകളുടെ പേരിൽ കൊരട്ടി പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആട്ടോയിൽ വന്നിറങ്ങിയ അജിയെ കടയുടെ അകത്തുവച്ചാണ് മർദ്ദിച്ചതെന്ന് പറയുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് റെസ്റ്റോറന്റിലെത്തി, അതിഥി തൊഴിലാളിയായ മറ്റൊരു ജീവനക്കാരന്റെ മൊഴിയെടുത്തു. സംഭവത്തിന് ശേഷം ഉടമയടക്കം മറ്റുള്ളവർ ഒളിവിലാണ്. ഇപ്പോൾ റെസ്‌റ്റോറന്റും അടച്ചിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |