കണ്ണൂർ: പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്ത് നവീൻബാബുവിന്റെ കുടുംബവും പ്രോസിക്യൂഷനും ഉന്നയിച്ചത് ശക്തമായ വാദങ്ങൾ. പ്രതിഭാഗത്തിന്റെ ഓരോ വാദങ്ങളെയും ഖണ്ഡിച്ചു.
പ്രതിഭാഗം
എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വാദത്തിന് തെളിവാണ് കൈക്കൂലി നൽകിയതിന് പെട്രോൾ പമ്പ് അപേക്ഷകൻ പ്രശാന്തനെ ജോലിയിൽനിന്ന് സസ്‌പെൻഡ് ചെയ്തത്
എ.ഡി.എം പ്രശാന്തനെ ഫോണിൽവിളിച്ച് സംസാരിച്ചു. ഇരുവരും തമ്മിൽ കണ്ടു
ഒക്ടോബർ അഞ്ചിന് പ്രശാന്തൻ സഹകരണബാങ്കിൽ നിന്ന് ഒരുലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറിന് ഇരുവരും ഒരേടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവാണ്
കളക്ടറുടെ മൊഴി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷൻ ശ്രദ്ധയിൽപെടുത്തിയില്ല. കളക്ടറുടെ മൊഴി രേഖപ്പെടുത്തിയതിന്റെ വീഡിയോ ദൃശ്യം പരിശോധിക്കണം
ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർജാമ്യം തള്ളിയ വിധിയിൽ പറഞ്ഞിട്ടുണ്ട്
അമ്മ ജയിലിൽ കിടക്കുന്നതിനാൽ ദിവ്യയുടെ വിദ്യാർത്ഥിയായ മകൾക്ക് പ്രയാസമുണ്ട്. ദിവ്യയുടെ അച്ഛന്റെ ആരോഗ്യസ്ഥിതി മോശമാണ്. അന്വേഷണവുമായി സഹകരിച്ചു. തുടർന്നും സഹകരിക്കും. ഏത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്.
പ്രോസിക്യൂഷൻ
ഫോൺ വിളിച്ചാൽ കൈക്കൂലി വാങ്ങിയെന്നാകുമോ. പ്രശാന്തൻ ബാങ്കിൽ നിന്ന് വായ്പയെടുത്തത് കൈക്കൂലി നൽകാനാണെന്ന് പറയാൻ തെളിവെന്താണ്
19-ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല
പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോയില്ല എ.ഡി.എം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിട്ട. അദ്ധ്യാപകനായ ഗംഗാധരനും പറഞ്ഞത്
നവീനിന്റെ കുടുംബം
ദിവ്യയും കളക്ടറും ഗൂഢാലോചന നടത്തി. കളക്ടറുടെ ഫോൺകാൾ രേഖകൾ പരിശോധിക്കണം
ദിവ്യയെ അറസ്റ്റുചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചത് സ്വാധീനത്തിന് തെളിവാണ്. എ.ഡി.എമ്മിന്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല
രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല
ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശ്യം ദിവ്യയ്ക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്
റവന്യു അന്വേഷണത്തിൽ കളക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്
സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്നു പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയെന്ന നിലയിൽ തടയേണ്ടതല്ലേ
കൈക്കൂലി കൊടുത്തെങ്കിൽ എന്തുകൊണ്ട് പ്രശാന്തനെതിരെ നടപടിയെടുത്തില്ല
കാൾ ഹിസ്റ്ററി
കോടതിയിൽ
ടി.വി.പ്രശാന്തനും നവീൻബാബുവും തമ്മിലുള്ള ഫോൺകാളുകളുടെ വിവരം പ്രതിഭാഗം ഹാജരാക്കി. എ.ഡി.എം എന്തിന് പ്രശാന്തനെ വിളിച്ചുവെന്ന് പ്രതിഭാഗം ചോദിച്ചു. അവർ തമ്മിൽ മുൻപരിചയമില്ല, ഇതിന് മുൻപ് നവീൻ പ്രശാന്തനെ ഒരിക്കലും വിളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |