നിർമ്മാണം: ഹോംബാലെ
ഫിലിംസ്
കന്നടയിലെ പ്രശസ്തമായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന മൂന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ പാൻ ഇന്ത്യൻ താരം പ്രഭാസ് നായകൻ. 600 കോടി രൂപയാണ് മൂന്ന് ചിത്രങ്ങളുടെ പ്രതിഫലമായി പ്രഭാസ് വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.
2026, 2027, 2028 എന്നീ മൂന്നുവർഷങ്ങളിലായാണ് ചിത്രങ്ങൾ. ഇതിൽ സലാർ 2 ആണ് ആദ്യ ചിത്രം. മറ്റു ചിത്രങ്ങളെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടില്ല. പ്രശാന്ത് നീൽ തന്നെയായിരിക്കും മറ്റു ചിത്രങ്ങളും സംവിധാനം ചെയ്യുക.
ബാഹുബലി ഫ്രാഞ്ചൈസിയിലൂടെ രാജ്യാന്തര അംഗീകാരം ലഭിച്ച പ്രഭാസിന്റെ നാല് ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദ രാജാസാബ്, സ്പിരിറ്റ്, കൽക്കി 2, ഫൗജി എന്നിവയാണ് മറ്റു ചിത്രങ്ങൾ. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലുമായി പ്രഭാസ് വീണ്ടും കൈകോർക്കുന്ന ചിത്രമാണ് സലാർ 2.
2014 മുതൽ കന്നട ചലച്ചിത്ര നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഹോംബാലെ ഫിലിംസ് കെ.ജി.എഫ് ഫ്രാഞ്ചൈസുമായി എത്തിയപ്പോഴാണ് ആരാധക ശ്രദ്ധ നേടുന്നത്.
കെ.ജി.എഫ് നായകൻ യഷിനും സംവിധായകൻ പ്രശാന്ത് നീലിനും ഒപ്പം ഹോംബാലെയ്ക്കും പാൻ ഇന്ത്യൻ സ്വീകരണമാണ് ലഭിച്ചത്.കഴിഞ്ഞവർഷം ഡിസംബറിൽ റിലീസ് ചെയ്ത സലാർ പാർട്ട് 1 ബോക്സ് ഒാഫീസിൽനിന്ന് 700 കോടിയോളം രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്.
അതേസമയം ലുക്ക് മാറ്റിപിടിച്ച് പ്രഭാസ് എത്തുന്ന ഹൊറർ കോമഡി ചിത്രം രാജാസാബ് ഏപ്രിൽ പത്തിന് തിയേറ്ററിൽ.
മാരുതി സംവിധാനം ചെയ്യുന്ന രാജാസാബിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിന് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |