ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിക്ക് അന്തിമ രൂപമാകുന്നു. സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവന ലൈസൻസ് (ജി.എം.പി.സി.എസ്) അനുവദിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ
സുരക്ഷാ നിബന്ധനകൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ഇന്ത്യയ്ക്കുള്ളിൽ സംഭരിക്കുകയും അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ പങ്കിടുകയും ചെയ്യണമെന്ന നിബന്ധന അടക്കമാണിത്.
ഇനി ഔദ്യോഗികമായി ധാരണാപത്രത്തിൽ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിലാണ് ട്രയൽ സ്പെക്ട്രം സ്വന്തമാക്കി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുക. 2022 ഒക്ടോബറിലാണ് സ്റ്റാർ ലിങ്ക് ജി.എം.പി.സി.എസ് ലൈസൻസിനായി അപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |