കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കാൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ബി.ജ.പിയുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ഹൈക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം. ഏപ്രിൽ 19ന് നടന്ന പൂരത്തിലെ പൊലീസ് നിയന്ത്രണങ്ങളുടെ പേരിൽ തിരുവമ്പാടി വിഭാഗം ബഹിഷ്കരണ നീക്കം നടത്തിയതും ഗതാഗത നിയന്ത്രണമുള്ളിടത്തേക്ക് സുരേഷ് ഗോപി ആംബുലൻസിലെത്തിയതും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ആരോപണം.
പൂരം അലങ്കോലമാക്കിയതിൽ ഉന്നതതല അന്വേഷണവും നടപടിയും ആവശ്യപ്പെടുന്ന ഹർജികളിലാണ് വിശദീകരണം.വടക്കുന്നാഥക്ഷേത്ര മൈതാനത്ത് ചെരിപ്പിട്ടു കയറാൻ അനുവദിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കാത്തതാണ് റിപ്പോർട്ടിൽ പൊലീസിനെതിരായ പ്രധാന വീഴ്ചയായി പറയുന്നത്. കുടമാറ്റ സമയത്തടക്കം പൊലീസും ജനങ്ങളുമായുണ്ടായ തർക്കത്തെ പതിവ് വിഷയമായാണ് കാണുന്നത്. ആന പരിശോധന തടസപ്പെടുത്തിയത് സംബന്ധിച്ചാണ് പാറമേക്കാവ് ദേവസ്വത്തിനെതിരായ വിമർശനങ്ങളിലൊന്ന്.
റിപ്പോർട്ടിൽ
നിന്ന്:
□ തിരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്തു നിന്നുണ്ടായി.
ഈ കേസിലെ ഹർജിക്കാരനായ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാർ, സംഘപരിവാർ പ്രവർത്തകൻ വത്സൻ തില്ലങ്കേരി എന്നിവരുടെ സാന്നിദ്ധ്യം ഈ സംശയം ബലപ്പെടുത്തുന്നതാണ്.
□രാത്രി മഠത്തിൽ വരവ് സമയത്ത് തിരുവമ്പാടി 9 ആനകൾക്ക് പകരം ഒരാനയായി ചുരുക്കി. അലങ്കാര പന്തലുകളിലെ വിളക്കുകൾ അണച്ചു.
□പൂരം നിറുത്തിവയ്ക്കുകയാണെന്ന് തിരുവമ്പാടി പ്രചരിപ്പിച്ചത് തികച്ചും തെറ്റായി. പാസുള്ളവരെ മുഴുവൻ പൂരപ്പറമ്പിൽ വെടിക്കെട്ട് സമയത്ത് കയറ്റണമെന്ന് വാശി പിടിച്ചു. നിസ്സഹകരണം മൂലം വെടിക്കെട്ട് നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |