കൊച്ചി: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ 10 ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രൽ കബറിടത്തിലെ പ്രാർത്ഥനയിൽ ഇന്നലെ പങ്കെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തിൽ മലങ്കര മെത്രാപ്പോലീത്ത ജോസഫ് ഗ്രിഗോറിയസ്, ബെന്നി ബഹനാൻ എം.പി , അൻവർ സാദത്ത് എം.എൽ.എ. യാക്കോബായസഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്ന് മലേക്കുരിശ് ദയറായിൽ പാത്രിയാർക്കീസ് ബാവ കുർബാന അർപ്പിക്കും. വൈകിട്ട് നാലിന് പാത്രിയാർക്കാ സെന്ററിലെ കത്തീഡ്രലിൽ സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. നാളെ രാവിലെ 8.30ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്ന ശ്രേഷ്ഠ ബാവയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മഞ്ഞിനിക്കര ദയറയിൽ താമസിക്കുന്ന അദ്ദേഹം 17ന് നെടുമ്പാശേരിയിൽ നിന്ന് ലബനോണിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |