മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ യുവതാരം നിതീഷ് കുമാർ റെഡ്ഡി ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി അർദ്ധ സെഞ്ച്വറി ആഘോഷിച്ചത് പുഷ്‌പ സ്റ്റൈലിൽ. അല്ലു അർജുന്റെ പുഷ്‌പ എന്ന കഥാപാത്രം സിനിമയിൽ വൈറലാക്കിയ മാസ് രംഗമാണ് നിതീഷ് കളത്തിൽ അനുകരിച്ചത്. ബാറ്റുകൊണ്ട് നിതീഷ് പുഷ്‌പയെ അനുകരിച്ചതിന്റെ ദൃശ്യങ്ങൾ വൈറലാണ്.
Nitish Kumar reddy : Mai Jhukega Nhi
— Krishn Kant Asthana (@KK_Asthana) December 28, 2024
Nitish Kumar Reddy celebrates his maiden half-century in Pushpa style.#INDvsAUS #nitishkumarreddy#AUSvINDpic.twitter.com/hnKTPUsOMx
പരമ്പരയിൽ പലതവണ 40കളിൽ എത്തിയെങ്കിലും 50 തികയ്ക്കാനാകാത്തതിന്റെ നിരാശയാണ് നാലാം ടെസ്റ്റിൽ നിതീഷ് കുമാർ തീർത്തത്. 81 പന്തിൽ നാലു ഫോറും ഒരു സിക്‌സും ഉൾപ്പെടെയാണ് താരം അർദ്ധ സെഞ്ച്വറി നേടിയത്. വാഷിംഗ്‌ടൺ സുന്ദറിനൊപ്പമാണ് താരം ഈ നേട്ടം കൊയ്തത്.
പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ആകെ 238 റൺസാണ് പരമ്പരയിൽ താരം നേടിയത്. റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്‌സ്വാൾ (275), കെ എൽ രാഹുൽ (259) എന്നിവർക്ക് പിന്നിലാണ് നിതീഷ്. പട്ടികയിലെ ആദ്യ അഞ്ച് താരങ്ങളിൽ മികച്ച രണ്ടാമത്തെ റൺ ശരാശരിയും നിതീഷിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |