കൊച്ചി: നിക്ഷേപങ്ങൾക്ക് മികച്ച വരുമാനം നൽകുമെങ്കിലും റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകൾ ഉപഭോക്താക്കൾക്ക് നികുതി ഇളവ് നേടുന്നതിന് കാര്യമായ പ്രയോജനം ചെയ്യുന്നവയല്ല. ഓഹരി ബന്ധിത സേവിംഗ്‌സ് സ്കീമുകളിൽ(ഇ.എൽ.എസ്.എസ്) നിന്ന് വ്യത്യസ്ഥമായി റിയട്ടർമെന്റ് മ്യൂച്വൽ ഫണ്ടുകൾ കടപ്പത്രങ്ങളിലെയും ഓഹരികളിലെയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഹൈബ്രിഡ് പദ്ധതികളാണ്. എച്ച്.ഡി.എഫ്.സി റിട്ടയർമെന്റ് സേവിംഗ്സ് ഇക്വിറ്റി ഫണ്ട് ഒഴികെയുള്ള സ്കീമുകൾ 40 ശതമാനത്തിൽ താഴെ തുക മാത്രമാണ് ഓഹരികളിൽ നിക്ഷേപിക്കുന്നത്. എച്ച്.ഡി.എഫ്.സി റിട്ടയർമെന്റ് സേവിംഗ്സ് ഇക്വിറ്റി ഫണ്ട് 47 ശതമാനം തുക ഓഹരിയിലാണ് മുടക്കുന്നതിനാൽ ഉയർന്ന വരുമാനം നേടാൻ അവസരമുണ്ട്. നിപ്പോൺ ഇന്ത്യ കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ 20 ശതമാനം തുക മാത്രമാണ് പരമാവധി ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത്. അതിനാൽ ഈ ഫണ്ടുകളിൽ നിന്നുള്ള വരുമാനം കുറവായിരിക്കും.
ഫിക്സഡ്, സ്മാൾ നിക്ഷേപങ്ങളേക്കാൾ കൂടുതൽ വരുമാനം ആഗ്രഹിക്കുന്ന പണത്തിന്റെ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നവർക്ക് യോജിച്ചതാണ് റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകൾ. അഞ്ച് വർഷം വരെ ലോക്ക് ഇൻ പീരീഡുള്ള ഈ ഫണ്ടുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ശരാശരി ഒൻപത് മുതൽ 19 ശതമാനം വരുമാനം ലഭ്യമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |