ന്യൂഡൽഹി : ചേരി നിവാസികളുടെ പുനരധിവാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവ വിഷയമായി മാറി. ആം ആദ്മി പാർട്ടി ദുരന്തമാണെന്നും ബി.ജെ.പിക്ക് അധികാരം ലഭിച്ചാൽ ഡൽഹിയിലെ ഓരോ ചേരിനിവാസിക്കും സ്വന്തം വീട് ലഭിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോട് രൂക്ഷമായാണ് ഇന്നലെ ആം ആദ്മി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചത്.
ചേരികൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവിടത്തെ താമസക്കാർക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കൂ. ഒഴിപ്പിക്കപ്പെട്ടവർക്ക് പുരധിവാസമൊരുക്കൂ. ഉറപ്പുകൾ നൽകി കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കൂ. തന്റെ ഈ വെല്ലുവിളി സ്വീകരിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അതല്ലെങ്കിൽ കേജ്‌രിവാൾ ഇവിടെ തന്നെയുണ്ടാകും. ബി.ജെ.പി ജയിച്ചാൽ ഡൽഹിയിലെ മുഴുവൻ ചേരികളും ഒഴിപ്പിക്കുമെന്ന് കേജ്‌രിവാൾ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി തിരിച്ചടിച്ചു.ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന നിലയിലുള്ള കേജ്‌രിവാളിന്റെ പ്രചാരണം തള്ളി കൽക്കാജിയിലെ ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിദുഡി.
വീണ്ടും നോട്ടീസ്
ബംഗ്ളാദേശി കുടിയേറ്രക്കാർക്ക് ആധാർ കാർഡ് തരപ്പെടുത്തി കൊടുത്തുവെന്ന് ആരോപണം നേരിടുന്ന ആംആദ്മി എം.എൽ.എ മൊഹീന്ദർ ഗോയലിന് ഡൽഹി പൊലീസ് വീണ്ടും നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മൊഹീന്ദർ ഗോയൽ പ്രതികരിച്ചു. ബംഗ്ലാദേശി - റോഹിൻഗ്യ കുടിയേറ്രക്കാർക്ക് വ്യാജ ആധാർ കാർഡ് നൽകി വോട്ടുപട്ടികയിൽ തിരുകിക്കയറ്റിയെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |