തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച കേസിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യുവാണ് (54) അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മോശമായി സംസാരിച്ചത്.
വന്ദേഭാരതിനെ എതിർത്തവർ വന്ദേഭാരതിൽ ഇപ്പോൾ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്സാണ് ഇയാളെന്നാണ് വിവരം. സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |