SignIn
Kerala Kaumudi Online
Sunday, 22 February 2026 5.20 PM IST

'സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ല'

Increase Font Size Decrease Font Size Print Page
bus

കൊച്ചി: സ്വകാര്യ ബസുകളുടെ നിയമലംഘനം അനുവദിക്കില്ലെന്ന് ആവർത്തിച്ചും കർശനടപടിക്ക് നിർദ്ദേശം നൽകിയും കളക്ടർ എൻ.എസ്.കെ ഉമേഷ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോതമംഗലം പെരുമ്പാവൂർ റൂട്ടിൽ ഓടുന്ന രണ്ട് ബസുകൾ അലക്ഷ്യമായും അശ്രദ്ധമായും ഓടുന്നുവെന്ന പരാതിയിൽ ബസ് ഓടിച്ചവർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശവും നൽകി.

വൈറ്റില സർക്കുലർ ബസുകളുടെ റൂട്ട് തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ചർച്ച ചെയ്തു. എറണാകുളം, മൂവാറ്റുപുഴ ആർ.ടി.എ പരിധിയിലെ സ്റ്റേറ്റ് കാര്യേജുകളുടെ പെർമിറ്റ് പുതുക്കൽ, പെർമിറ്റ് പുനക്രമീകരണം, പുതിയ പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് കൈമാറ്റം തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചു. ആകെ 150 അപേക്ഷകൾ ലഭിച്ചു. പുതിയ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 35 അപേക്ഷകൾ പരിഗണിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ അനൂപ് വർക്കി, മൂവാറ്റുപുഴ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കെ.കെ സുരേഷ് കുമാർ, എറണാകുളം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എം ജേഴ്‌സൺ,​ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.