കാക്കനാട് : അദ്ധ്യാപക- സർവ്വീസ് സംഘടന സമരസമിതി ഈ മാസം 22ന് പ്രഖ്യാപിച്ച പണിമുടക്കിന് ആൾ കേരള ഡയറി ഫാം ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കാൻ കാക്കനാട് എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന എറണാകുളം ജില്ലാ കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം സി. എ. അനീഷ് ഉദ്ഘാടനം ചെയ്തു. എ.കെ.ഡി.എഫ്.ഐ.എ ജില്ലാ പ്രസിഡന്റ് രതീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് അബു സി.രഞ്ജി, അനിൽകുമാർ എ.ജി, വി. മെക്സൺ വർഗീസ്, സ്നേഹ ജോസഫ്, രതീഷ് കുമാർ ആർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |