മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.പ്രസിഡന്റ് കെ.ടി.രാജൻ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. വീൽചെയർ, കമ്മോഡ് ചെയർ വിത്ത് വീൽ, വാക്കർ, വാക്കിംഗ് സ്റ്റിക്ക്, എൽബോ ക്രച്ചസ്, ഹാൻഡ് എക്സസൈസർ , കൃതിമക്കാൽ, പെഗ് ബോർഡ്, സെൻസറി കിറ്റ്, അക്കോമഡേറ്റീവ് ഫൂട്ട് വെയർ എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വി. സുനിൽ, ഭാസ്ക്കരൻ കൊഴക്കല്ലൂർ, വി.പി. രമ , റാബിയ ഇ.കെ. മിനി അശോകൻ, ദീപ കേളോത്ത്, വി.വി. പ്രവീൺ ജെ.എസ്, ടി. ഷാനവാസ്, കെ.സന്ധ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |