വടകര: മണിയൂർ കാരുണ്യം പെയിൻ ആൻ് പാലിയേറ്റിവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് ദിനാഘോഷപരിപാടികൾ വടകര റൂറൽ എ.എസ്.പി ശ്യാംലാൽ.ടി. ഉദ്ഘാടനം ചെയ്തു. എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂർ എൻ. എസ്. എസ്. വളണ്ടിയർമാർ ,മണിയൂർ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പാലിയേറ്റീവ് വളണ്ടിയർമാർ, കാരുണ്യം വളണ്ടിയർമാർ എന്നിവർ പങ്കെടുത്ത ബൈക്ക് റാലി എ.എസ്.പി ഫ്ലാഗ് ഓഫ് ചെയ്തു. റാലിയുടെ സമാപനത്തോട് അനുബന്ധിച്ചു കുടുംബ സംഗമം, സുനിൽ കോട്ടേമ്പ്രം ഷോ, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. കാട്ടകണ്ടത്തിൽ കുഞ്ഞബ്ദുള്ള വിശിഷ്ടാഥിതിയായി. ശോഭന ടി.പി, പി.കെ. റഷിദ് , സുരേഷ് വി. പി, വിജയൻ,ഹമിദ് പി.പി, അജ്മൽ പി.പി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |