
വള്ളിക്കോട് : കാർഷികവികസന കർഷക വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി മിൽമ പത്തനംതിട്ട ഡയറിയുടെ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി തുടങ്ങി. മിൽമ ബോർഡ് മെമ്പർ തോമസ് മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി എം.പിള്ള പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി.ഡയറക്ടർ ഷെറിൻ മുള്ളർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി.ജോൺ, എം.പി.ജോസ്, അഡ്വ.തോമസ് ജോസ് അയ്യനേത്ത് , ഡോ.ഗീരിഷ്, അനിലാ ടി.ശശി, സത്യപാലൻ, എസ്.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |