
കോഴഞ്ചേരി : രാഷ്ട്രീയ ജനതാദൾ ജില്ലയിലെ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ചേർന്ന ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി ജനറൽ ഡോ.വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മനു വാസുദേവ് അദ്ധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാപ്രസിഡന്റുമാരായ ജോ എണ്ണക്കാട്, ജോമോൻ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി ലിജോയ് അലക്സ്, കിസാൻ ജനത ജില്ലാ പ്രസിഡന്റ് റോയി വർഗീസ്, യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് ബിജോയ് ടി.മാർക്കോസ്, സെക്രട്ടറി പ്രശാന്ത് വെച്ചുച്ചിറ, ജില്ലാ സെക്രട്ടറി സി.കെ.നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |