
തിരുവല്ല : കുട്ടികളിലെ സർഗവാസനകൾ വളർത്തിയെടുക്കാനും അവരുടെ കഴിവുകൾ പ്രതിഫലിപ്പിക്കാനും ചിത്രരചന പോലെയുള്ള പരിപാടികൾക്കു കഴിയുമെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സരക്കമ്മറ്റി ചെയർമാൻ ഇ.സി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഇ.എ.ഏലിയാസ്, ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, ട്രഷറാർ പി.എ.ബോബൻ, സ്കൂൾ വൈസ് പ്രിൻസിപ്പൽ അനിത സുസൻ ജോൺ, പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ, ടി.കെ.സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി, പബ്ളിസിറ്റി കൺവീനർ അഡ്വ.ബിനു വി.ഈപ്പൻ, കൺവീനർ മേരി തോമസ്, വൽസമ്മ ജോൺ, സുജ ചാക്കോ, പ്രഭാ ഐപ്പ്, ഓമന ശാമുവേൽ, ടി.ജയിംസ്, അജിതമ്പാൻ, കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |