പീരുമേട്: വഞ്ചിവയൽ ആദിവാസി നഗറിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻഅധികൃതർ എത്തി. അടിസ്ഥാന സൗകര്യമില്ലായ്മ കാണിച്ച് ആദിവാസി നഗർ ഊര്മൂപ്പൻ അജയൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറിക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകി. തുടർന്ന് വഞ്ചി വയൽ ആദിവാസി നഗറിൽഎത്തി. വഞ്ചി വയലിലേക്ക് റോഡ് സൗകര്യമില്ലായ്മ. കുടിവെള്ളം ദൗർലഭ്യം, ശൗചാലയം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് കാണിച്ച് ഊരു മൂപ്പൻ അജയൻ മനുഷ്യാവകാശ കമ്മീഷമ്പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി മധു മോഹനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല കുളത്തിങ്കൽ, വാഴൂർ സോമൻ എംഎൽഎ യുടെ പേഴ്സണൽ അസിസ്റ്റന്റ് എം. ഗണേശൻ, സാക്ഷരതാ പ്രേരക് പി കെ. ഗോപിനാഥൻ, വള്ളക്കടവ് റേഞ്ച് ഓഫീസർ അരുൺകുമാർ മറ്റു ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർവഞ്ചിവയൽ ആദിവാസി നഗറിൽ എത്തി അന്വേഷണം നടത്തി. ഉടൻ തന്നെ മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മധു മോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |