മൂന്നാർ: മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് വിരിപാറ റോഡിലൂടെ കാറിൽ യുവാവിന്റെ സാഹസികയാത്ര.ഒരിടവേളക്ക് ശേഷമാണ് മൂന്നാറിൽ നിന്നും വീണ്ടും സാഹസിക യാത്രയുടെ ദൃശ്യം പുറത്തു വരുന്നത്.മൂന്നാർ ലക്ഷ്മി വിരിപാറ റോഡിലൂടെയായിരുന്നു കാറിൽ യുവാവ് സാഹസികയാത്രക്ക് മുതിർന്നത്.കാറിന്റെ മുൻഭാഗത്തെ ഡോറിൽ കയറി ഇരുന്നായിരുന്നു യുവാവിന്റെ യാത്ര.പിന്നാലെയെത്തിയ വാഹനയാത്രികരാണ് യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.നാളുകൾക്ക് മുമ്പ് മൂന്നാർ ഗ്യാപ്പ് റോഡിൽ ഇത്തരത്തിൽ വാഹനത്തിലുള്ള സാഹസികയാത്ര ആവർത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.സമാന സംഭവങ്ങൾ വർധിച്ചതോടെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടിയും പരിശോധനയും കടുപ്പിച്ചു.നിയമലംഘകർക്കെതിരെ നിയമ നടപടികളിലേക്ക് കടന്നിരുന്നു.ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.ഇതിന് ശേഷം സാഹസിക യാത്രക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.ഏറെ നാളുകൾക്ക് ശേഷമാണിപ്പോൾ സാഹസികയാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുള്ളത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |