ന്യൂഡൽഹി: അഭിഭാഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന ഊർജ്ജിതമാക്കാൻ ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്‌ക്ക് സുപ്രീംകോടതി നിർദ്ദേശം. വ്യാജ അഭിഭാഷകരെ കണ്ടെത്തി നടപടിയെടുക്കുന്നതിന്റെ ഭാഗമായാണിത്. നിയമ ബിരുദ സർട്ടിഫിക്കറ്ര് തുടങ്ങിയവ പരിശോധിക്കാനുള്ള നടപടികൾ ഇഴയുന്നതിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചു. ഗൗരവമുള്ള വിഷയമാണ്. അനന്തമായി നീട്ടി കൊണ്ടുപോകാനാകില്ല. വെരിഫിക്കേഷൻ സംബന്ധിച്ച പുരോഗതി വ്യക്തമാക്കി എട്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ബാർ കൗൺസിൽ ഒഫ് ഇന്ത്യ കക്ഷിയായ കേസിലാണ് നിർദ്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |