ചെന്നൈ: തമിഴക വെട്രി കഴകം പാർട്ടി അദ്ധ്യക്ഷനായ നടൻ വിജയ്‌ക്കെതിരെ ഒളിയമ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പാർട്ടി രൂപീകരിച്ചയുടൻ മുഖ്യമന്ത്രിയാകണമെന്നാണ് ചിലരുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പലതും ചെയ്യുന്നുവെന്ന് പറയുന്നു. എന്നാൽ പ്രവർത്തനത്തിൽ ആത്മാർത്ഥതയില്ലെന്നും സ്റ്റാലിൻ വിമർശിച്ചു. പാർട്ടികൾ രൂപികരിച്ചയുടനെ അധികാരത്തിൽ വരണമെന്ന ഉദ്ദേശ്യത്തിലാണ് നിലനിൽക്കുന്നത്. ചിലർ പറയുന്നത് അധികാരത്തിൽ വരുമെന്നും അടുത്ത മുഖ്യമന്ത്രിയാകുമെന്നുമൊക്കെയാണ്. ആ പാർട്ടിയുടെ പേരോ നേതാവിന്റെ പേരോ ഞാൻ പറയുന്നില്ല. കാരണം പേര് പറഞ്ഞ് പ്രശസ്തരാക്കാൻ ആഗ്രഹിക്കുന്നില്ല. -സ്റ്റാലിൻ പറഞ്ഞു.
എൻ.ടി.കെ പാർട്ടി വിട്ട് ഡി.എം.കെയിൽ ചേരുന്നവർക്ക് ൊ പാർട്ടി അംഗത്വം നൽകുന്ന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |