ഗോകുലം കേരള 6- ഇന്റർ കാശി 2
സിനിസയ്ക്ക് ഹാട്രിക്, നാച്ചോയ്ക്ക് ഡബിൾ
കോഴിക്കോട് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറുഗോളുകൾക്ക് ഇന്റർ കാശിയെ കീഴടക്കി ഗോകുലം കേരള എഫ്.സി. ഹാട്രിക് നേടിയ സിനിസ സ്റ്റാനിസാവിച്ചും ഇരട്ട ഗോളുകൾ നേടിയ നാച്ചോ അബ്‌ലീദോയും ഒരു ഗോളടിച്ച സെർജിയോ ലമാസും ചേർന്നാണ് ഗോകുലത്തിന്റെ വിജയ ആറാട്ട് ഒരുക്കിയത്.
മൂന്നാം മിനിട്ടിൽ ബ്രേയ്സ് മിരാൻഡയിലൂടെ ഇന്റർ കാശിയാണ് ആദ്യം സ്കോർ ചെയ്തതെങ്കിലും ഗോകുലത്തിന്റെ അടിഞ്ഞാട്ടത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം പിന്നീട് വേദിയായത്. 10,30,73 മിനിട്ടുകളിലായിരുന്നു സിനിസയുടെ ഹാട്രിക്. ആദ്യ പകുതിയുടെയും രണ്ടാം പകുതിയുടെയും ഇൻജുറി ടൈമിൽ നാച്ചോയും 50-ാം മിനിട്ടിൽ ലാമാസും സ്കോർ ചെയ്തു.27-ാം മിനിട്ടിൽ മത്യ ബാബാവോച്ച് കാശിയുടെ രണ്ടാം ഗോൾ നേടിയിരുന്നു.
സീസണിലെ 10 മത്സരങ്ങളിൽ നാലാം വിജയം നേടിയ ഗോകുലം 16 പോയിന്റുമായി നാലാം സ്ഥാനത്താണ്.17 പോയിന്റുള്ള ഇന്റർ കാശി മൂന്നാം സഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |