ന്യൂഡൽഹി : വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന്റെ രണ്ട് വിവാദ പെയിന്റിംഗുകൾ പ്രദർശിപ്പിച്ച ഡൽഹിയിലെ ആർട്ട് ഗ്യാലറിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പട്യാല ഹൗസ് കോടതി തള്ളി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച പെയിന്റിംഗുകൾ പ്രദർശിപ്പിച്ചെന്നാണ് ആരോപണം. അഭിഭാഷകയായ അമിത സച്ച്ദേവയാണ് ഹർജിക്കാരി. പെയിന്റിംഗുകൾ പിടിച്ചെടുക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിവാദ ചിത്രങ്ങൾ പിടിച്ചെടുത്തെന്നും, സ്റ്റേഷനിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ മജിസ്ട്രേട്ട് സാഹിൽ മോംഗ, വിഷയത്തിൽ തുടരന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |