കോഴിക്കോട്: പയ്യോളി തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേർ തിരയിൽപ്പെട്ട് മരിച്ചു.മുണ്ടേരി സ്വദേശി ഫൈസൽ, കല്പറ്റ നോർത്ത് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം.
കല്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്ന 26 അംഗ സംഘമാണ് വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയത്. ജിമ്മിലെ വനിതാ ട്രെയിനർ ഉൾപ്പെടെയാണ് അപകടത്തിൽ പെട്ടത്. അവധിദിവസമായതിനാൽ രാവിലെയാണ് ഇവർ കോഴിക്കോട്ടേക്ക് ടൂർ പോയത്. വയനാട്ടിലേക്ക് തിരികെ വരുമ്പോൾ ബീച്ചിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കടലിലേക്കിറങ്ങിയപ്പോൾ അഞ്ചുപേരും തിരയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. ഇവരെ ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല. മരിച്ച അനീസ, വാണി. വിനീഷ് എന്നിവരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫൈസലിന്റെ മൃതദേഹം കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |